ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സെറ്റാണ് ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

എ എ മായിന്‍

പ്രസിഡൻ്റ്

മഹിള വി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.എം. ഷംസുദീൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി.ഡി. പ്രദീപ് കുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജാസ്മിന്‍ മുഹമ്മദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപ് കുമാര്‍ വി.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : എറണാകുളം

താലുക്ക് : ആലുവ

വില്ലേജ് : ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്

ബ്ലോക്ക് : വാഴക്കുളം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : എറണാകുളം

ഗ്രാമപഞ്ചായത്ത വിസ്ത്രീര്‍ണ്ണം : 15.98 ച.കി

വാര്‍ഡുകള്‍-24

ആകെ ജനസംഖ്യ : 44204

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഏകദേശം 300 കൊല്ലം മുമ്പ് കളത്തില്‍ കര്‍ത്താവ് ഇടപ്പള്ളി രാജാവുമായി യുദ്ധം ചെയ്ത പടമറ്റവും ഇന്ത്യന്‍ നാവികസേനയുടെ ദക്ഷിണേന്ത്യന്‍ ആയുധസംഭരണിയും സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ചരിത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 172 വര്‍ഷം പഴക്കമുള്ള പേങ്ങാട്ടുശ്ശേരി പള്ളിയും കുഴിവേലിപ്പടി പള്ളിയും ഉള്‍പ്പെടെ നിരവധി മുസ്ളീം ആരാധനാലയങ്ങളും, തൈക്കാവുകളും, എട്ടേക്കറിലുള്ള സെന്റ് ജൂഡ് ചർച്ചും ഇവിടെയുണ്ട്. 1928-ല്‍ ആരംഭിച്ച ചുണങ്ങം വേലി മഠം അഗതിമന്ദിരവും, കുറുപ്പാലി മുസ്തഫ സാഹിബ് സ്ഥാപിച്ച യത്തീംഖാനയും ഇവിടുത്തെ പ്രമുഖ ധര്‍മ്മസ്ഥാപനങ്ങളാണ്. വിഷചികിത്സയിലും തിരുമ്മിലും ആയുര്‍വേദത്തിലും പ്രശസ്തരായ അനേകം വൈദ്യന്മാരും എസ്‌.ഡി.ഫാര്‍മസിയും മികച്ച വൈദ്യസേവനം നല്‍കിയ ഇവിടെ ഇന്നും വിവിധ ചികിത്സാ ശാഖകള്‍ സജീവമാണ്. പണ്ട് നിലനിന്നിരുന്ന അയിത്തം, കെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങള്‍ക്കൊപ്പം സര്‍പ്പക്കാവുകളും 'പതി' എന്ന പ്രേതാരാധനാ...

കൂടുതൽ വായിക്കുക