ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഏകദേശം 300 കൊല്ലം മുമ്പ് കളത്തില്‍ കര്‍ത്താവ് ഇടപ്പള്ളി രാജാവുമായി യുദ്ധം ചെയ്ത പടമറ്റവും ഇന്ത്യന്‍ നാവികസേനയുടെ ദക്ഷിണേന്ത്യന്‍ ആയുധസംഭരണിയും സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ചരിത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 172 വര്‍ഷം പഴക്കമുള്ള പേങ്ങാട്ടുശ്ശേരി പള്ളിയും കുഴിവേലിപ്പടി പള്ളിയും ഉള്‍പ്പെടെ നിരവധി മുസ്ളീം ആരാധനാലയങ്ങളും, തൈക്കാവുകളും, എട്ടേക്കറിലുള്ള സെന്റ് ജൂഡ് ചർച്ചും ഇവിടെയുണ്ട്. 1928-ല്‍ ആരംഭിച്ച ചുണങ്ങം വേലി മഠം അഗതിമന്ദിരവും, കുറുപ്പാലി മുസ്തഫ സാഹിബ് സ്ഥാപിച്ച യത്തീംഖാനയും ഇവിടുത്തെ പ്രമുഖ ധര്മ്മസ്ഥാപനങ്ങളാണ്. വിഷചികിത്സയിലും തിരുമ്മിലും ആയുര്‍വേദത്തിലും പ്രശസ്തരായ അനേകം വൈദ്യന്മാരും എസ്.ഡി.ഫാര്‍മസിയും മികച്ച വൈദ്യസേവനം നല്കിയ ഇവിടെ ഇന്നും വിവിധ ചികിത്സാ ശാഖകള്‍ സജീവമാണ്. പണ്ട് നിലനിന്നിരുന്ന അയിത്തം, കെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങള്‍ക്കൊപ്പം സര്‍പ്പക്കാവുകളും 'പതി' എന്ന പ്രേതാരാധനാ...
കൂടുതൽ വായിക്കുക