ജാഗ്രത സമിതി

ജാഗ്രത സമിതി

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ-ശിശു സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായ വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുകയും വിവിധ സർക്കാർ സംവിധാനങ്ങളുമായും നിയമസഹായ ഏജൻസികളുമായും ഏകോപനം ഉറപ്പാക്കി സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സംരക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ചുമതല.

വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെടുന്ന പരാതികളും പ്രശ്നങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും നിയമസഹായ സംവിധാനങ്ങളുടെയും സഹായത്തോടെ പരിഹരിക്കുന്നതിനും ജാഗ്രത സമിതി പ്രവർത്തിക്കുന്നു.

 

ഉദ്ദേശ്യ ലക്ഷ്യങ്ങൾ
1സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, വിവേചനങ്ങൾ, ചൂഷണങ്ങൾ, നീതി നിഷേധം എന്നിവയ്‌ക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തി പരിഹാരം ഉറപ്പാക്കുക.
2സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലുകളിലൂടെയോ സഹായ സംവിധാനങ്ങളിലൂടെയോ പരിഹാരമുണ്ടാക്കുക.
3ജാഗ്രത സമിതിക്ക് നേരിട്ട് പരിഹരിക്കാൻ കഴിയാത്ത പരാതികളും പ്രശ്നങ്ങളും ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, ലീഗൽ സർവീസ് അതോറിറ്റി, ലീഗൽ എയ്ഡ് ക്ലിനിക്കുകൾ എന്നിവയ്ക്ക് കൈമാറി ആവശ്യമായ നടപടികൾ ഉറപ്പാക്കുക.
4സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ ബോധവൽക്കരണവും കൗൺസിലിംഗും ഉറപ്പാക്കുകയും അതിക്രമങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുക.
5സമൂഹത്തിൽ സമാധാനവും വ്യക്തിസുരക്ഷയും ഉറപ്പുവരുത്തുകയും ഗാർഹിക പീഡനം തടയുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക.
6കുടുംബശ്രീ ഉൾപ്പെടെയുള്ള വികസന ഏജൻസികൾ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ലക്ഷ്യങ്ങൾ പരമാവധി സ്ത്രീകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുക.
7സ്ത്രീകൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തദ്ദേശസ്വയംഭരണ തലത്തിൽ സാമൂഹ്യ സുരക്ഷാപദ്ധതികൾ ഏകോപിപ്പിക്കുകയും ചെയ്യുക.

 

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി - ഘടന
ഗ്രാമ പഞ്ചായത്ത് തല സമിതിയിൽ ആകെ 11 അംഗങ്ങളാണുള്ളത്.
പദവിവിവരണം
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺവൈസ് പ്രസിഡന്റ്
കൺവീനർഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
ജോ.കൺവീനർപഞ്ചായത്ത് സെക്രട്ടറി
അംഗംക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
അംഗംഅഭിഭാഷക
അംഗംപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
അംഗംഎസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ട വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
അംഗംപ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
അംഗംസി.ഡി.എസ് ചെയർപേഴ്സൺ
അംഗംവാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

 

കൗൺസിലർമാർ
വിവരണംവിവരണം
പ്രസിഡന്റ്ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ)
സെക്രട്ടറിവനിതാ സംരക്ഷണ ഓഫീസർ (ഡി.പി.ഒ)

 

എടത്തല ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
ക്രമ നം.പദവിപേര്ഫോൺ നമ്പർ
1ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ. എ. മായിൻ9847772426
2വൈസ് ചെയർപേഴ്സൺ – വൈസ് പ്രസിഡന്റ്മഹിള വി കെ9747198516
3കൺവീനർ – ഐ.സി.ഡി.എസ് സൂപ്പർവൈസർപ്രിയ പി ശങ്കുണ്ണി9747849273
4കോ-കൺവീനർ – പഞ്ചായത്ത് സെക്രട്ടറിപ്രദീപ് കുമാർ വി.എസ്9447664754
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺപി.ഡി. പ്രദീപ് കുമാർ9072747928
6അഭിഭാഷകന്‍അഡ്വ സി കെ റഫീഖ്7907618831
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർസെനോദ് കെ9497947279
8എസ്.സി / എസ്.ടി വിഭാഗത്തിലെ വനിതാ പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തകമഹിള വി കെ9747198516
9പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർഡോ.ഹന്നത്ത് എം9446375726
10സി.ഡി.എസ് ചെയർപേഴ്സൺനിത പ്രശോഭ്9895525467
11വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾഹസീന കെ എ9567397556